കൊല്ലം കുളത്തുപ്പുഴയില്‍ 16കാരനെ പീഡിപ്പിച്ച 69 കാരി അറസ്റ്റില്‍; പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി

0

കൊല്ലം ‍: കുളത്തുപ്പുഴയില് 16കാരനെ പീഡിപ്പിച്ച 69 കാരി അറസ്റ്റില്‍. കുളത്തുപ്പുഴ മൈലമൂട് കുന്നില്‍ ചരുവിള വീട്ടില്‍ ശ്രീമതിയാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 28 ആം തീയതിയാണ് പീഡനം സംബന്ധിച്ച പരാതി കുളത്തുപ്പുഴ പോലീസിനു ലഭിക്കുന്നത്. തുടര്‍ന്ന് പരാതി രഹസ്യമായി അന്വേഷിച്ച പോലീസ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ഇരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ശ്രീമതിയെ ശനിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയുകയായിരുന്നു. 

ശ്രീമതിയുടെ വീട്ടില്‍ കൂട്ടിനായി കിടക്കാന്‍ പോകുന്ന സമയത്താണ് പീഡനം. പീഡനം നിരന്തരമയതോടെ വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് പറഞ്ഞ ഇരയെ മകനെ വിട്ട് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ 16 കാരന്‍ കൈഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തു അറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും.  പോസ്കോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തു അറസ്റ്റ് ചെയ്ത ശ്രീമതിയെ രാത്രിയോടെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി. കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജുകുമാര്‍, എസ് ഐ എസ്എല്‍ സുധീഷ്‌ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0Comments
Post a Comment (0)