കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല: വിഖ്യാത കോൺഗ്രസ്സ് ഓഫീസിലെ കൊലപാതകം; നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട് കോടതി.

0

മലപ്പുറം : നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍, എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരനുമായിരുന്നു ഒന്നാം പ്രതിയായ ബിജു.

പ്രതികളെ ജീവപര്യന്തത്തിന് വിധിച്ച് മഞ്ചേരി കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയെ തുടർന്നാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്.

2014ല്‍ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. രാവിലെ ജോലിക്ക് എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടാം പ്രതി ഷംസുദ്ദീന്റെ ഓട്ടോയില്‍ കൊണ്ടുപോയി ചപ്പ് ചവറുകളുടെ കൂടെ കുളത്തിലെറിഞ്ഞു.

2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് കുളത്തില്‍ നിന്ന് കണ്ടെടുത്തു. തുടർന്ന്, ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Post a Comment

0Comments
Post a Comment (0)