കൊല്ലം : ഡിസിസി പ്രസിഡൻ്റായിരുന്ന ബിന്ദു കൃഷ്ണ കൊല്ലം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന പശ്ചാത്തലത്തിൽ ഡിസിസി പ്രസിഡൻറിൻ്റെ ചുമതല കെപിസിസി നിർവഹക സമതി അംഗം പുനലൂർ മധുവിന്.
പുനലൂരിലെ അസംബ്ലി സീറ്റ് മുസ്ലീം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസുകാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കളായ സഞ്ജയ് ഖാൻ, പ്രകാശ് കുമാർ എന്നിവർ മത്സരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പുനലൂരിലെ കോൺഗ്രസുകാരുടെ രോഷം തണുപ്പിക്കാൻ ഈ നടപടിയിലൂടെ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസിന് സീറ്റ് ലഭിക്കുകയാണെങ്കിൽ മുൻ പുനലൂർ എംഎൽഎ കൂടിയായ പുനലൂർ മധു വിൻ്റെയും പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കോൺഗ്രസിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ഡി.സി.സി പ്രസിഡൻ്റിന് രാജി സമർപ്പിച്ചിരുന്നു.
ഭാരതീപുരം ശശി,പുനലൂർ മധു,എസ്.താജുദ്ദീൻ
അഞ്ചൽ സോമൻ, സജ്ഞയ് ബുക്കാരി, ഏരൂർ സുഭാഷ്, കെ.ശശിധരൻ, ഡി. സി സി ബ്ളോക്ക് ഭാരവാഹികൾ തുടങ്ങിയവരുമായി ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു ചർച്ച നടത്തി. രാത്രിയിൽ
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലും യോഗം ചേർന്നു. ലീഗ് സ്ഥാനാർത്ഥി അബ്ദുൾ റഹ്മാൻ രണ്ടത്താണിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.