മമ്മൂട്ടി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന വണ്‍ സിനിമ മാര്‍ച്ച് 26ന് റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ അവതരിപ്പിക്കുന്നത്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 2020നാണ് റിലീസ് ചെയ്യാനിരുന്നത്. കോവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്.