ഓച്ചിറ : മേമന മാറനാട്ട് വീട്ടിൽ റഷീദിന്റെ മകൻ സച്ചു എന്നുവിളിയ്ക്കുന്ന ഡോ.റഹീസിനെ (30) ഇന്ന് (15/3) ഉച്ചക്ക് 2.30ന് NIA സംഘം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പുലർച്ചെ 3ന് ആരംഭിച്ച റെയ്ഡിൽ NIA എറണാകുളം ഓഫീസിലെ എട്ട് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദേശവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന അറസ്റ്റുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ NIA സംഘം ഇന്ന് റെയ്ഡ് നടത്തി. അന്യമതത്തിൽപെട്ട യുവാക്കളെ സാമൂഹ്യമാധ്യമങ്ങളിൽ കൂടി ആകർഷിച്ച് മതം മാറ്റി ഐ.എസ് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന സംഘത്തിനെ കേന്ദ്രീകരിച്ചാണ് അന്വേണം. ഓച്ചിറ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുപതോളം പേരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുന്നു. സംസ്ഥാന പൊലീസിന് ഒരു വിവരവും കൈമാറാതെയാണ് അന്വേഷണ സംഘം ഓച്ചിറയിലെത്തിയത്.