Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News
രാത്രിയിൽ ജനൽ ചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് ജനലിലൂടെ തീ ആളി പടരുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ, സമീപവാസികളെയും കൊട്ടിയം പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചിരുന്നു. അപ്പോഴേക്കും ബൈക്കും സ്കൂട്ടറും പൂർണ്ണമായും കത്തിനശിച്ചു. തീപടർന്ന് വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവിടുത്തെ വൈദ്യുതി മീറ്ററും വീടിന്റെ ജനാലകളും അഗ്നിക്കിരയായി. സംഭവസമയത്ത് വീട്ടിൽ അംലാദും ഭാര്യയും ഇളയ മകളും മാത്രമാണ് ഉണ്ടായിരുന്നത്. തീപടരുന്നത് തക്കസമയത്ത് തന്നെ കണ്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. അംലാദിന്റെ വീടിനു സമീപത്തെ വയലിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സാമൂഹികവിരുദ്ധർ മദ്യവും മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഏകദേശം നാലുലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൊട്ടിയം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന അംലാദും കുടുംബവും സാമൂഹികവിരുദ്ധരുടെ ഈ നീച പ്രവർത്തിക്കു മുന്നിൽ പകച്ചുനിൽക്കുകയാണ്.