ഇരവിപുരം : വസ്തു അളക്കുന്നതിനിടെ ബന്ധുവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ ഇരവിപുരം പൊലീസ് അറസ്റ്റ്ചെയ്തു. മയ്യനാട് വില്ലേജിൽ ആയിരം തെങ്ങ് ചേരിയിൽ കൂട്ടിക്കട ഞാറയ്ക്കൽ വീട്ടിൽ വിപിൻ (39) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് മയ്യനാട് വൈക്കത്തോ ടം ക്ഷേത്രത്തിനടുത്ത് ചേരൂർ മുക്കിൽ വച്ച് ബന്ധുവായ തെക്കുംകര വടക്കേ കരോട്ട് വീട്ടിൽ സുജിത് 43 നെ ആക്രമിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. പിടിയിലായ വിപിന്റെ വീടിനടുത്തുള്ള സുജിത്തിന്റെ മാതാവിന് അർഹതപ്പെട്ട വസ്തു അളന്നു തിട്ടപ്പെടുത്തുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ വി പിനെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ഇരവിപുരം എസ്.എച്ച്.ഓ. ധർമജിത്ത്, എസ്.ഐ.മാരായ ദീപു,സൂരജ്, സുതൻ, ജയ കുമാർ, ഷാജി, എ.എസ്.ഐ. ജയപ്ര കാശ്, സി.പി.ഓ.സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
കൊല്ലത്ത് വസ്തു അളക്കുന്നതിനിടെ ബന്ധുവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ്ചെയ്തു.
March 03, 2021
0
Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News
Tags