പ്രവാസികളുടെ കുവൈത്തിലേക്കുള്ള യാത്ര വിലക്ക് വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടി

0

 

Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News

കുവൈത്ത് സിറ്റി : സ്വദേശികൾ അല്ലാത്തവർക്ക് കുവൈത്തിലേക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസ്‌രം അറിയിച്ചു ..ദുബായ് അടക്കമുള്ള രാജ്യങ്ങളിൽ തങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ വൈകിട്ട് അഞ്ചു മുതൽ പുലർച്ചെ അഞ്ചുമണിവരെ കർഫ്യൂ ഏർപ്പെടുത്താനും മന്ത്രി സഭ തീരുമാനിച്ചിട്ടുണ്ട്.

മന്ത്രി സഭാ യോഗത്തിലെ തീരുമാനങ്ങൾ ഇപ്രകാരമാണ്, മാർച്ച് 7 ഞായറാഴ്ച മുതൽ വൈകിട്ട് അഞ്ചു മുതൽ രാവിലെ അഞ്ചു വരെ ഭാഗിക കർഫ്യൂ ഏർപ്പെടുത്തും.റെസ്​റ്റാറൻറുകളിൽ പ്രവേശിക്കാൻ പാടില്ല. ഡെലിവറി ഓർഡറുകളോ കാറിലിരുന്ന്​ ഓർഡർ ചെയ്യുന്ന ഡ്രൈവ്​ ത്രൂ സർവീസോ മാത്രം അനുവദിക്കും.

ടാക്​സികളിൽ രണ്ട്​ യാത്രക്കാർ മാത്രം പാടുള്ളൂ, പാർക്കുകളും ഗാർഡനുകളും അടച്ചിടും, റെസ്​റ്റാറൻറുകൾക്കും സഹകരണ സംഘങ്ങൾക്കും ഫാർമസികൾക്കും കർഫ്യൂ ഡെലിവറി സർവീസ്​ അനുവദിക്കും, കർഫ്യൂ സമയത്ത് നിർബന്ധ നമസ്​കാരങ്ങൾക്ക് 15 മിനിറ്റ്​ മുമ്പ്​​​ പള്ളികളിലേക്ക്​ നടന്നുപോകാം, എ.സി, ലിഫ്​റ്റ്​ അറ്റകുറ്റപണി നടത്തുന്നവർക്ക്​ കർഫ്യൂവിൽ ഇളവ്​, വിദേശികളുടെ യാത്രാവിലക്ക്​ തുടരും.

Post a Comment

0Comments
Post a Comment (0)