മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്ത് കേസില്‍ പങ്കുള്ളതായി രഹസ്യമൊഴി; ഇത് കൂടാതെ മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്ന് അഫിഡവിറ്റ്

0

കോണ്‍സുല്‍ ജനറലുമായി നേരിട്ടുള്ള സാമ്പത്തിക ഇടപാട് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഉണ്ടായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയതായാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അഫിഡവിറ്റിൽ പറയുന്നത്. . സ്വപ്‌നയുടെ മൊഴിയില്‍ കൂടുതൽ തെളിവുകളുടെ പിൻബലം ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വിശദീകരിക്കുന്നു. ഇത് ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കോണ്‍സുല്‍ ജനറലുമായി വഴിവിട്ട ബന്ധം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും ഉണ്ടായിരുന്നതായും കസ്റ്റംസ് വ്യക്തമാക്കുന്നു.

Post a Comment

0Comments
Post a Comment (0)