കൊട്ടാരക്കരയിലെ ശബ്ദമായ, മൂന്ന് പതിറ്റാണ്ടുകാലം കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു സ്ത്രീ അത്രമേൽ പറയേണ്ടതുണ്ട് പി ഐഷാ പോറ്റി എം.എൽ.എയെക്കുറിച്ച്.
കൊട്ടാരക്കരക്കാരിലേക്ക് പെട്ടെന്നൊരു കടന്നു വരവായിരുന്നില്ല ഐഷാ പോറ്റിയുടേത്. 2006 - ൽ കൊട്ടാരക്കരയെ പ്രതിനിധീകരിക്കുമ്പോൾ പാർട്ടി പ്രവർത്തനത്തിൻ്റെ ഒരു നീണ്ട കാലം പിന്നാലെയുണ്ടായിരുന്നു കരുത്തായി. പിന്നെ മൂന്ന് തിരഞ്ഞെടുപ്പിലും പരാജയം രുചിച്ചറിയാതെപോയ ഇടതുപക്ഷത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാതായി വന്നില്ല ഐഷാ പോറ്റിയെയും കൊട്ടാരക്കരയെയും കുറിച്ച്. ആർ. ബാലക്യഷ്ണപിള്ളയെ തോല്പ്പിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് ഇന്നും രാഷ്ട്രീയ ചേരി ഉറ്റുനോക്കുന്ന ഒരു സംഭവമായി മാറി. ബാലക്യഷ്ണപിള്ള കൊട്ടാരക്കരയിൽ അഞ്ച് പതിറ്റാണ്ട്കാലത്തെ ബന്ധമുണ്ടാക്കിരുന്നു യു.ഡി.എഫിനെ പ്രതിനിധികരിച്ച് മത്സരിച്ച ബാലക്യഷ്ണപിള്ളയെ തോല്പ്പിച്ചത് യു.ഡി.എഫിലെ തന്നെ വമ്പൻമാരാണെന്നും നാട്ട്മൊഴി ഇന്നുമുണ്ട്.
കൊട്ടാരക്കരയിലെ 180 പോളിംഗ് ബൂത്തുകളിലെയും വോട്ടർമാർ തങ്ങൾക്ക് പരിയമുള്ള ചിഹ്നത്തിനപ്പുറം ഒരു പേര് കൂടി ഓർക്കുമെന്നുള്ളതും അതിനായി തിരയുമെന്നുള്ളതും ഇന്നും കൊട്ടാരക്കരയ്ക്ക് പരിചിതമായ സ്ത്രീശബ്ദത്തിൻ്റെ പ്രവർത്തന മികവ് തന്നെയാണെന്ന് അടിവരയിടട്ടെ.