കൊല്ലം : പീരങ്കി മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി ശ്രീ നാരായണ ട്രസ്റ്റിന്റെ ഭൂമി കയ്യേറുന്നതായി ആക്ഷേപം.
സർക്കാർ എസ്.എൻ ട്രസ്റ്റിന് പതിച്ചു നൽകിയ ഭൂമിയിലാണ് നിയമവിരുദ്ധ മായി കയ്യേറി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ ശ്രമിക്കുന്നത്.
പീരങ്കി മൈതാനത്ത് നിർമാണത്തി ലിരിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന് വേണ്ടിയാണ് തൊട്ടുചേർന്ന് കിടക്കുന്ന എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കയ്യേറിയതെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോക്ടർ ജയദേവൻ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ്
എസ്.എൻ.ഡി. പിയുടെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന ആർ. ശങ്കറിന്റെ കഠിന ശ്രമ ഫലമായാണ് അന്നത്തെ ദിവാൻ സർ സി.പി 27.10 ഏക്കർ ഭൂമി കോളേജിനായി വിട്ട് നൽകിയത് .എന്നാൽ ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂരേഖകൾ പരിശോധിക്കാതെയാണ് നിലവിലുള്ള മതിൽക്കെട്ടിന് പുറത്തുള്ള 136 സെന്റ് ഭൂമി സമുദായത്തിന്റെ കണ്ണിൽ പൊടിയിട്ട് സ്വന്തമാക്കാൻ സ്പോർട്സ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്നും ഡോക്ടർ ജയദേവൻ കൂട്ടിച്ചേർത്തു.
പ്രത്യക്ഷ സമരത്തിന് പിന്തുണ നൽകി സമഭാവന സാംസ്‌ക്കാരിക കേന്ദ്രം.
ആർ. ശങ്കറിന്റെ പ്രായത്നത്താൽ കൊല്ലം ജില്ലയിലെ സമുദായ സ്നേഹികളുടെ സഹായത്തോടെ ആണ് ഈഴവരുടെ ഉന്നമനത്തിനായി കോളേജ് സ്ഥാപിച്ചത്. അതിൽ നിന്നും ഒരു തരി മണ്ണ് പോലും കയ്യേറാൻ അനുവദിക്കി ല്ലെന്ന് പ്രത്യക്ഷ സമര നേതാക്കളായ പി.വി രജിമോൻ എസ് അജുലാൽ എന്നിവർ പറഞ്ഞു.