കൊല്ലം കൊട്ടാരക്കരയിൽ വ്യാജ രേഖ ചമച്ച് കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ; പ്രവാസിയായ മലയാളിയുടെ കയ്യിൽ നിന്ന് തട്ടിയത് കോടികൾ - Kollam Kottarakkara accused arrested in forgery case Crores were snatched from the hands of an expatriate Malayalee

0

കൊട്ടാരക്കര : വ്യാജരേഖകൾ ചമച്ച് പ്രവാസിയായ മലയാളിയുടെ കയ്യിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതിയായ അഞ്ചൽ അറക്കൽ വില്ലേജിൽ ഇടയം, വിജയ ഭവനത്തിൽ സദാനന്ദൻ മകൻ 39 വയസുള്ള സം​ഗീതിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ കോട്ടാരക്കര കരിക്കം ചാലക്കൽ വീട്ടിൽ ​ഗീവർ​​ഗ്​ഗീസ് മകൻ ജോൺ വർ​ഗ്​ഗീസിനെ വീട് നിർമ്മാണത്തിന്റെ പേരിൽ കബളിപ്പിച്ച് വ്യാജ രേഖ ചമച്ച് രണ്ട് കോടി മുപ്പത്തി ആറ് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം രൂപ കബളിപ്പെച്ചെടുത്തു എന്നാണ് കേസ്. പ്രതി ഈ കേസ് കൂടാതെ പല കബളിപ്പിക്കൽ കേസിലും പ്രതിയാണ്. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് വ്യാജ രേഖ ഉപയോ​ഗിച്ച് വായ്പ തരപ്പെടുത്തിയ കേസിലും പ്രതിയാണ്.

Post a Comment

0Comments
Post a Comment (0)