കൊല്ലത്ത് തിരുവാഭരണ മോഷണം; സംഭവത്തിൽ ശാന്തിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. - Kottarakara police arrested

0


കൊട്ടാരക്കര : ഇഞ്ചക്കാട് മഠത്തിൽകാവ് ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ വി​ഗ്രഹത്തിൽ ചാർത്തിയിരുന്ന ഒരു പവനിൽ കൂടുതൽ തൂക്കം വരുന്ന 38000/- രൂപ വില വരുന്ന മണിമാല ടി ക്ഷേത്രത്തിലെ ശാന്തിക്കാരനായി പ്രവർത്തിയെടുത്ത് വന്നിരുന്ന പ്രതിയായ അടൂർ, കിളിവയൽ, വടക്കടത്ത്കാവ്, ഭാനു വിലാസത്തിൽ പത്മനാഭപിള്ള മകൻ 60 വയസുള്ള ശ്രീകുമാർ എന്ന് വിളിക്കപ്പെടുന്ന ഭുവനചന്ദ്രൻ 2020 ഡിസംബർ മാസം 12 തീയതി രാത്രി സമയത്ത് മോഷണം ചെയ്തെടുക്കുകയായിരുന്നു. സമീപ സമയത്ത് ക്ഷേത്രത്തിൽ പുതിയ ഭരണ സമതി ചുമതലയേൽക്കുന്നതിന് മുൻപായി ആഡിറ്റ് നടത്തിയപ്പോൾ രേഖയിലുണ്ടായിരുന്ന മാലയുടെ രൂപവും വി​ഗ്രഹത്തിലുണ്ടായിരുന്ന മാലയും തമ്മിൽ വ്യത്യാസം വന്നതിനെ തുടർന്ന് കമ്മിറ്റി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര പോലീസ് ശാന്തിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിനെ തുടർന്ന് മോഷണം വ്യക്തമാകുകയായിരുന്നു. ഏനാത്ത് മണിമുറ്റത്ത് നിധി ഫൈനാസിൽ 17000/- രൂപക്ക് പണയം വച്ചിരുന്ന തൊണ്ടിമുതൽ പോലീസ് വീണ്ടെടുത്തു. കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0Comments
Post a Comment (0)