കൊല്ലം : കടയ്ക്കലിൽ പ്രൈവറ്റ് ബസിൽ നിന്നും മധ്യവയസ്കയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ്നാട് തൂത്തുക്കുടി സ്വദേശി സുമതി 40 വയസ്. കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വർക്കലയിൽ നിന്നും മടത്തറ ക്ക് പോകുന്ന പ്രൈവറ്റ് ബസ് കടയ്ക്കൽ എത്തിയപ്പോഴാണ് മധ്യവയസ്കയുടെ മാല നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് സുമതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസിനെ ഏൽപ്പിക്കുകയായിരിന്നു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയിൽ നിന്നും ഒന്നേകാൽ പവൻ സ്വർണമാലയും ആയിരത്തോളം രൂപയും കണ്ടെടുക്കുകയും ചെയ്തു.
ഇവരുടെ സംഘത്തിൽ മൂന്നോളം പേരുണ്ടെന്നും കടയ്ക്കൽ സിഐ ഗിരി ലാൽ പറഞ്ഞു. ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ ഇല്ലാത്ത സമയം ആയതിനാൽ ഇത്തരം സംഘങ്ങൾ പ്രൈവറ്റ് ബസ്സുകളിൽ ആണ് ഇപ്പോൾ മോഷണം നടത്തി വരുന്നത് എന്നാണ് പോലീസ് പറയുന്നത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.