കെ സുരേന്ദ്രൻ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യാജവിവരങ്ങളെന്ന് റിപ്പോര്‍ട്ട്. - It is reported that the source of the affidavit submitted by K Surendran is false information.

0

തിരുവനന്തപുരം : കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യാജവിവരങ്ങളെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കേണ്ട കോളത്തില്‍ തെറ്റായ വിവരങ്ങളാണ് സുരേന്ദ്രന്‍ നല്‍കിയിരിക്കുന്നതെന്നും ആരോപണം. വിവരാവകാശ രേഖകളെ ചൂണ്ടിക്കാണിച്ച് കൈരളി ന്യൂസാണ്  ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെ സ്ഥാനത്ത് ബി.എസ്.സി എന്നാണ് സുരേന്ദ്രന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും 1987-90 കാലഘട്ടത്തില്‍ ബി.എസ്.സി ബിരുദം നേടിയെന്നാണ് നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലത്തില്‍ സുരേന്ദ്രന്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഗുരുവായൂരപ്പന്‍ കോളേജിലെ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന സുരേന്ദ്രന്‍ 1987-90 ബാച്ചില്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.



എന്നാല്‍ 1987-90 ബാച്ചില്‍ കെ സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. 94212  രജിസ്റ്റര്‍ നമ്പറില്‍ ഈ ബാച്ചില്‍ പരീക്ഷയെഴുതിയ സുരേന്ദ്രന്‍ കെ പരീക്ഷയില്‍ പരാജയപ്പെട്ടവരുടെ പട്ടികയില്‍ ആണുള്ളത്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ആണ് വിവരാവകാശം വഴിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു മല്‍സരിക്കുമ്പോഴും സുരേന്ദ്രന്‍ ഈ വിവരങ്ങള്‍ തന്നെയാണ് സത്യവാങ്മൂലത്തില്‍ നല്‍കിയതെന്നാണ് വിവരം. ഇത്തവണ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മത്സരിക്കാനായുള്ള സത്യവാങ്മൂലത്തിലും ഇതേ വിവരങ്ങള്‍ തന്നെയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

Post a Comment

0Comments
Post a Comment (0)