മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഥാനാര്‍ഥി കോവൂര്‍കുഞ്ഞുമോനെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു തള്ളിയത് വിവാദമാകുന്നു - It is a matter of controversy that the Chief Minister's security officer grabbed candidate Kovur Kunjumon by the collar of his shirt

0

ശാസ്താംകോട്ട : കുന്നത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ പ്രചരണത്തിനെത്തിയ മുഖ്യമന്ത്രിയെ സ്റ്റേജിലേക്ക് നയിക്കവേ സുരക്ഷാ ഉദ്യോഗസ്ഥന്‍ കോവൂര്‍കുഞ്ഞുമോനെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു തള്ളിയത് വിവാദമാകുന്നു. ചക്കുവള്ളിയില്‍ കോവൂര്‍ കുഞ്ഞുമോന്റെ പ്രചാരണ പരിപാടിയിൽ ജനങ്ങളെ അഭിസംബോദന ചെയ്യാൻ പിണറായി വിജയന്‍ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്.

തുടർന്ന് കുന്നത്തൂരിലെ എതിര്‍സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍  പ്രതിഷേധം രേഖപ്പെടുത്തി. നാടുമുഴുവനും സ്ഥാനാര്‍ഥിയുടെ പടം ഉളളപ്പോള്‍ ഈ നടപടി ഒരിക്കലും ക്ഷമിക്കുകയില്ലെന്നും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി എംഎല്‍എ കോവൂര്‍ കുഞ്ഞുമോനോട് മാപ്പുപറയണമെന്നും ഉല്ലാസ് പ്രതികരിച്ചു......

Post a Comment

0Comments
Post a Comment (0)