" ചില കാര്യങ്ങൾ പറഞ്ഞു പോകാതെ വയ്യ " ; ഓൺലൈൻ ചാനലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എൽ.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം സ്ഥാനാർത്ഥിയും എം.എൽ.എയുമായ എം.മുകേഷ്. - "I can not say certain things"; LDF Kollam constituency candidate and MLA M Mukesh has strongly criticized the online channel.

1

" ചില കാര്യങ്ങൾ പറഞ്ഞു പോകാതെ വയ്യ " എന്ന് തുടങ്ങിയ പോസ്റ്റ് അന്നത്തെ സംഭവങ്ങളെല്ലാം വിവരിക്കുന്നു. അന്ന് എന്തുകൊണ്ടാണ് മറുപടി പറയാത്തത് എന്നുള്ളതിന് മറുപടി "വയറ്റിപിഴപ്പല്ലേ  ഇതിനൊക്കെ മറുപടി പറഞ്ഞു നമ്മുടെ എനർജി കളയണ്ട " എന്ന് കരുതിയിട്ടാണെന്നും.  പ്രമുഖ ഓൺലൈൻ ചാനലും അതിൻ്റെ അവതാരകനും പെയ്ഡ് ന്യൂസ് ആണ് ചെയ്തതെന്നും എം. മുകേഷ് പോസ്റ്റിൽ അടിവരയിടുന്നു.

കൂടാതെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവർ കൊല്ലം നിയോജക മണ്ഡലത്തിലെ വോട്ടർമാരല്ലെന്നും അവർ യഥാക്രമം ഇരവിപുരം, ചവറ നിയോജക മണ്ഡലത്തിലെ വോട്ടർമാരാണെന്നും എം. മുകേഷ് വാദിക്കുന്നു. ഏകദേശം ഒരു വർഷം മുമ്പ് ചെയ്ത വീഡിയോയ്ക്ക് പിന്നിൽ ഇത്രത്തോളം കള്ളങ്ങൾ വച്ചു നിരത്തിയതായി അറിഞ്ഞിരുന്നില്ലെന്നും, സത്യം പുറത്ത് വരട്ടെയെന്നും പോസ്റ്റിന് താഴെ ജനങ്ങൾ അഭിപ്രായപ്പെടുന്നു. 


എം. മുകേഷിൻ്റെ പോസ്റ്റ് താഴെ വായിക്കാം 👇

 ഏകദേശം ഒരു വർഷം മുമ്പ് കൊല്ലം കടപ്പുറത്ത് ഒരു പെയ്ഡ് ഓൺലൈൻ ചാനലിന്റെ  നേതൃത്വത്തിൽ അവരാധങ്ങൾ പറയുന്നതിന്  ലൈസൻസില്ലാത്ത അതിന്റ  അവതാരകൻ ഒരു മുകേഷ് എന്നുപറഞ്ഞ് വളരെ മോശമായ രീതിയിൽ അവതരിപ്പിക്കുകയുണ്ടായി... 

അതിൽ മത്സ്യത്തൊഴിലാളികൾക്ക് ഒരു രക്ഷയും ഇല്ല എന്ന രീതിയിൽ ഒരു സ്ത്രീയെ അവതരിപ്പിക്കുകയുണ്ടായി. അവരുടെ പേരാണ് ബ്രിജിറ്റ്  അവർ കൊല്ലം മണ്ഡലത്തിലെ വോട്ടർ അല്ല മറിച്ച് ഇരവിപുരം മണ്ഡലത്തിലെ മുണ്ടക്കലാണ് വോട്ട് . അതുമാത്രമല്ല
അവർ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗവുമാണ്. 
  കൂടെ  മറ്റൊരു നായിക കൂടിയുണ്ട് അത് മറ്റാരുമല്ല ബ്രിജിറ്റിന്റെ  സഹോദരി ജസീന്തയാണ് അതും മഹിളാ കോൺഗ്രസ്സ് നേതാവ്. 
അവർക്ക് വോട്ട് ചവറയിലാണ്. 

 ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം ആ കപ്പലണ്ടി ചാനലിന് ഈ വാർത്ത ചെയ്തതിനുശേഷമാണ് അഞ്ഞൂറിൽ നിന്നും അമ്പതിനായിരത്തിലേക്ക് ഫോളോവേഴ്സ് ഉണ്ടായത്.
 വയറ്റിപിഴപ്പല്ലേ  ഇതിനൊക്കെ മറുപടി പറഞ്ഞു നമ്മുടെ എനർജി കളയണ്ട എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. എന്നാൽ
 ഇത് കണ്ടു കൊണ്ട് അഡ്രസ് ഇല്ലാത്ത ഒന്ന് രണ്ട് ഉടായിപ്പ് ഓൺലൈൻ ചാനലുകൾ. അതുപോലെയുള്ള 
വ്യാജ വാർത്തകൾ  സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് ഇതൊക്കെയും പറഞ്ഞു പോകാം എന്ന് കരുതിയത്.

 കൊല്ലം മണ്ഡലത്തിന്റെ  തീരദേശം എന്നുപറയുന്നത്. കൊല്ലം ബീച്ചിൽ നിന്നും ആരംഭിച്ചു  പോർട്ട് കൊല്ലം, വാടി,  തങ്കശ്ശേരി,  തിരുമുല്ലവാരത്തു  അവസാനിക്കുന്ന കടലോരവും, തൃക്കരുവാ,  പനയം, തൃക്കടവൂർ,  കുരീപ്പുഴ മേഖലയിലെ കായലോരവും ആണ്.
 
ഇവിടങ്ങളിലെല്ലാം തന്നെ 
നല്ലവരായ മത്സ്യത്തൊഴിലാളികൾ ആവേശോജ്വലമായ സ്വീകരണമാണ്. എംഎൽഎയും സ്ഥാനാർത്ഥിയും എന്ന നിലയിൽ എനിക്ക് നൽകിയത്. 
എല്ലാ പ്രതിസന്ധിയിലും അവരെ കര പിടിച്ചു കയറ്റിയ, ഈ സർക്കാരിനോടും , അവരുടെ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്ന, എംഎൽഎ എന്ന നിലയിൽ എന്നോടും, ആ സ്നേഹവാത്സല്യങ്ങൾ അവർ കാട്ടിയിട്ടുണ്ട്.. 
 എങ്ങനെയും കള്ളങ്ങൾ പ്രചരിപ്പിച്ചു  ജയിക്കണമെന്ന് പരിശ്രമിക്കുന്നവരോട്..
പഴയതുപോലെ അത്രപെട്ടെന്നൊന്നും മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാൻ കഴിയില്ല... 
ഇന്നവർ വിദ്യാസമ്പന്നരാണ് അവരുടെ മക്കൾ ഈ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള നിലയിൽ ഉന്നത നിലവാരത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. 
അവരുടെ മുൻപിൽ ഉടായിപ്പ് നാടകങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഇന്നത്തേക്ക് നിർത്തുന്നു....

 തുടർന്നങ്ങോട്ട്. 
ഓഖി യെക്കുറിച്ചും, ഹാർബറുകളിൽ ലഭിച്ച സ്വീകരണങ്ങളെ  കുറിച്ചും നാളെ മുതൽ  പറയുന്നതായിരിക്കും.. ഇപ്പോൾ ആ നായികമാരെ   പരിചയപ്പെടാം... 

Post a Comment

1Comments
  1. ഏത് വൃത്തികെട്ട നാടകം കളിച്ചും അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന UDF ന്റെ വൃത്തികെട്ട രാഷ്ടീയം ജനങ്ങൾ തിരിച്ചരിയും

    ReplyDelete
Post a Comment