കാഞ്ഞാവെളി : കാഞ്ഞാവെളി ജംഗ്ഷനിലെ ശബ്ദമലിനീകരണം കാണാതെ അധികാരികൾ. രാഷ്ട്രീയ പാർട്ടികളുടെ പ്രചരണങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള സ്പീക്കർ ശബ്ദം കാഞ്ഞാവെളി ജംങ്ഷനിൽ അപകട ഭീഷണി ഉയർത്തുന്നു. ജംങ്ഷനിലെ കൊടും വളവിൽ എതിരെ വരുന്ന വാഹനങ്ങൾ മുഴക്കുന്ന ഹോൺ ശബ്ദം കേൾക്കാനാകാത്ത രീതിയിലാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രചരണങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള സ്പീക്കറിൽ നിന്ന് ശബ്ദം പുറപ്പെടുവിക്കുന്നത്. ഇത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകും.
ഇലക്ഷൻ അടുത്തു...
രാഷ്ട്രീയ പാർട്ടികൾ ഏതുമാകട്ടെ. ആവശ്യം എന്തുമാകട്ടേ...
നിങ്ങളോട് ഒരഭ്യർത്ഥന മാത്രം...
പൊതുജനങ്ങളാണ് ഓരോ രാഷ്ട്രീയ പാർട്ടികളുടേയും ശക്തികൾ...
അവർക്ക് സേവകരാവുക...
അവരുടെ സുരക്ഷ ഉറപ്പുവരുത്തുക...
ഇത് കാഞ്ഞാവെളിക്കാരുടെ മാത്രം പ്രശ്നമല്ല.
ആശുപത്രികൾ, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധി നിശ്ശബ്ദ മേഖലയായാണ് കണക്കാക്കുന്നത്. ചട്ടപ്രകാരം അവിടെ പകല്‍ സമയത്ത് അനുവദനീയമായ ശബ്ദപരിധി 50 ഡെസിബെല്‍ ആണ്. ചട്ടം അനുശാസിക്കുന്നത്
ശബ്ദമലിനീകരണ നിയന്ത്രണ ചട്ടത്തിലെ മൂന്നാം ചട്ടത്തിലാണ് വിവിധ മേഖലകളില്‍ അനുവദനീയമായ ശബ്ദ പരിധി വ്യവസ്ഥ ചെയ്യുന്നത്. മനുഷ്യര്‍ക്ക് കേള്‍ക്കാവുന്ന ശബ്ദത്തിന്റെ സ്‌കെയില്‍ ഡെസിബെലിലാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്.
വ്യവസായ മേഖല - 75 (പകല്‍), 70 (രാത്രി)
വാണിജ്യ മേഖല - 65 (പകല്‍), 55 (രാത്രി)
പാര്‍പ്പിട മേഖല - 55 (പകല്‍), 45 (രാത്രി)
നിശ്ശബ്ദ മേഖല - 50 (പകല്‍), 40 (രാത്രി)
രാവിലെ 6 മുതല്‍ രാത്രി 10 മണി വരെയുള്ള സമയമാണ് 'പകല്‍'.
ചട്ടം നടപ്പാക്കാനായി വ്യവസായ, വാണിജ്യ, പാര്‍പ്പിട, നിശ്ശബ്ദ മേഖലകളേതെന്ന് നിര്‍ണയിക്കുകയാണ് അധികാരികൾ ആദ്യം ചെയ്യേണ്ടത്.
രണ്ട് ഡിസ്പെൻ്ററികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട് കൂടാതെ പാർപ്പിടം, വ്യവസായ മേഖലകളുടെ മിശ്രിതാവസ്ഥയാണ് കാഞ്ഞാവെളിയിൽ. മനുഷ്യൻ്റെ കേൾവി ശക്തിക്ക് തന്നെ കേടുവരുന്ന രീതിയിലുള്ള ശബ്ദ മലിനീകരണം ഏത് രാഷ്ട്രീയ പാർട്ടികൾ പുറപ്പെടുവിക്കുന്നതായാലും ഇത്തരത്തിലുള്ള പ്രവണത തിരുത്തേണ്ടത് നാടിനു തന്നെ ആവശ്യമായ ഒരു ഘടകമാണ്.
ഒരു പ്രത്യക രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആരോപണം അഴിച്ചുവിടുകയല്ല മറിച്ച് ജനങ്ങൾ അറിയിക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ്.