കരുവ : " റോഡിന് കുറുകേ നീന്തൽ കുളം " പഴമയുടെ തനിമ നിലനിർത്തി വികസന കുതിപ്പിൽ കരുവ പള്ളി - കൊച്ചു കട റോഡ്. പേപ്പറിലായിട്ടുണ്ട് എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചധികമായി. കൃത്യമായി പറഞ്ഞാൽ ഏതെങ്കിലും പാവങ്ങൾക്ക് പ്രസ്തുത റോഡ് മത്സ്യക്കൃഷിക്ക് വിട്ട് നൽകണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം.
തൃക്കരുവ പഞ്ചായത്ത് റോഡ് ( പുതിയതും, പഴയതും ) യാതൊരു വിധ മാനദണ്ഡങ്ങൾക്കും വിലകൊടുക്കാതെയാണ് പൈപ്പ് ലൈനിനായി റോഡ് കുഴിക്കുന്നതിന് അധികാരികൾ അനുമതി നൽകുന്നത്.
ഇത് സംബന്ധിച്ച് ഞങ്ങളുടെ പ്രതിനിധി അവിടുത്തെ ജനപ്രതിനിയുമായി സംസാരിക്കുകയും ഏട്ട് ലക്ഷം വരെയുള്ള ഫണ്ടിന് അനുമതി ലഭിച്ചിരുനെന്നും എന്നാൽ തുകയുടെ അപര്യപ്തത മൂലം വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും നിലവിൽ എം.എൽ.എ പദ്ധതിയ്ക്കായി ഫണ്ടനുവധിച്ചിട്ടുണ്ടെന്നും അത് രേഖകളിലായിട്ടുണ്ടെന്നും സമയബന്ധിതമായി ടെൻണ്ടർ നടപടികളിലേക്ക് പോകാൻ വന്ന ചില ഗവൺമെൻറ് തല കാല താമസമാണ് ഇത്രത്തോളം നീണ്ട് പോയതിന് കാരണമായതെന്ന് വാർഡ് മെമ്പർ അജ്മീൻ എം. കരുവ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു
ചില സാമുദായികവും വ്യക്തിപരവുമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി പഞ്ചായത്തിന്റെ നല്ല റോഡുകൾ കുത്തി കിളച്ചു മോടി പിടിപ്പിക്കുവാൻ ചിലവാക്കുന്നതിന്റെ കാൽ ഭാഗം കാശ് ചിലവാക്കിയിരുന്നെങ്കിൽ വർഷങ്ങളായി വെള്ളക്കെട്ടായി കിടക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിധി വരെ പരിഹാരമായേനെ.