അന്നം മുടക്കരുതെന്ന് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി; ഇപ്പോൾ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയെന്ന് മറുപടി.- CM tells Opposition Leader not to cut rice; The reply was that the Chief Minister was cutting off food.

0

തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരും മറ നീക്കി പുറത്തു വരുകയാണ്. ഭക്ഷ്യ കിറ്റ് വിതരണം തന്നെയാണ് നിലവിലെ രാഷ്ട്രീയ ചർച്ച. ഭക്ഷ്യ കിറ്റ് വിതരണതെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള  വാഗ്വാദങ്ങൾക്ക് ഇന്നും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചു.

അന്നം മുടക്കാനുള്ള നീക്കത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവർത്തനങ്ങൾ തടയാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാൽ അതേ നാണയത്തിൽ തന്നെ ആയിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനു. ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു രമേഷ് ചെന്നിത്തലയുടെ മറുപടി. ഭക്ഷ്യസാധനങ്ങൾ പൂഴ്ത്തിവച്ച് തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അന്നും മുടക്കിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു. 

Post a Comment

0Comments
Post a Comment (0)