കുണ്ടറയിൽ മത്സരിക്കുന്ന ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി 10000 രൂപ മാത്രം; പരാതി ലഭിച്ചാൽ അന്വേഷണമുണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടം - The EMCC company owner, who is competing against Mersikuttyamma, has assets worth only Rs 10,000

0


അയ്യായിരം കോടി രൂപയുടെ ആഴക്കടൽ മൽസ്യബന്ധക്കരാർ നടപ്പാക്കാനെത്തിയ ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി 10000 രൂപ മാത്രം. കുണ്ടറയിലെ വിവാദ സ്ഥാനാർത്ഥിയായ ഇ.എം.സി.സി കമ്പനി ഉടമ ഷിജു എം വർഗീസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ഈ സ്വത്ത് വിവരം. ഇതിൽ വിദേശസ്വത്തിന്റെയും സർക്കാരുമായുണ്ടായിരുന്ന കരാറിന്റെയും വിവരം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നുവരുന്നത്.

ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്‌റ്റിസ്‌ പാർട്ടി സ്ഥാനാർത്ഥി ആയാണ് കുണ്ടറയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഇഎംസിസി ഉടമ ഷിജു എം വർഗീസ് മത്സരിക്കുന്നത്. കേരളത്തിൽ  അയ്യായിരം കോടി രൂപയുടെ പ്രോജക്റ്റ് നടപ്പാപ്പിലാക്കാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ കൈവശം ആകെയുള്ളത് 10000 രൂപ മാത്രമാണെന്ന് സത്യവാങ്മൂലത്തിൽ . ഇന്ത്യയിൽ വസ്തുവകകളില്ല. വിദേശത്തെ സ്വത്തിനെ കുറിച്ച് സത്യവാങ്മൂലത്തിൽ യാതൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഇതോടെ, വിദേശത്തെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചാണ് ഷിജു എം. വർഗീസ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകിയതെന്ന സംശയം ബലപ്പെടുകയാണ്. ഒപ്പം, ആഴക്കടൽ മൽസ്യബന്ധനകരാർ സംബന്ധിച്ച യാതൊരു വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് ഇദ്ദേഹം നൽകിയിട്ടില്ല. സർക്കാരുമായി എന്തെങ്കിലും കരാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ബാധകമല്ലെന്ന മറുപടിയാണ് ഷിജു നൽകിയത്. അതേസമയം, തന്റെ കൈവശം 10000 രൂപ മാത്രമാണുള്ളതെന്നാണ് ഷിജു എം വർഗീസിൻ്റെ പക്ഷം.

സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ച ഷിജു എം. വർഗീസിനെതിരെ പരാതി ലഭിച്ചാൽ അന്വേഷണമുണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട്.

Post a Comment

0Comments
Post a Comment (0)