ടോറസ്സ് ലോറിക്ക് പിന്നില്‍ പാൽ കയറ്റിവന്ന വാഹനം ഇടിച്ച് ക്ലീനര്‍ മരിച്ചു. : The cleaner died when the vehicle carrying the milk collided with the back of the Torres lorry.

0

വാമനപുരം : വാമനപുരം പാര്‍ക്ക് ഗ്രൗണ്ടില്‍ നിറുത്തിയിട്ടിരുന്ന ടോറസ്സ് ലോറിക്ക് പിന്നില്‍ പാൽ കയറ്റിവന്ന വാഹനം ഇടിച്ച് ക്ലീനര്‍ മരിച്ചു. എം സി റോഡില്‍ വാമനപുരത്തിന് സമീപം പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. 

പാലക്കാട് ബി കെ ഫുഡ്സ്സിന്റെ പാൽ കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ പാൽ കയറ്റി വന്ന വാഹനത്തിൻ്റെ ക്ലീനര്‍ ആറന്‍മുള സ്വദേശി ജോബിന്‍ (26) ആണ് മരിച്ചത്.ഡ്രൈവര്‍ ആറന്‍മുള കിടങ്ങൂര്‍ സ്വദേശി സുധീപിനെ ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.


വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ്സ് ഹൈഡ്രോളിക്ക് കട്ടറും മറ്റും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പാല്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയയാളെ പുറത്തെടുത്തത്.
ഗ്രേഡ് അസിസ്റ്റൻ്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ജെ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തിൽ ഫയര്‍ ഓഫീസര്‍മാരായ അനില്‍ രാജ്,അരുണ്‍ മോഹന്‍ ,രജ്ജിത്ത്, നിഷാന്ത്,ലിനു, സനല്‍, സന്തോഷ്,അരവിന്ദ്, റജികുമാര്‍,പ്രഭാകരന്‍.ശരത് തുടങ്ങിയവര്‍ ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

0Comments
Post a Comment (0)