കുണ്ടറയിലെ പി സി വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്തത്തോട് പ്രതികരിച്ച് ബിന്ദു കൃഷ്ണ " വിജയം സുനിശ്ചിതം ". Bindu Krishna responds to PC Vishnunath's candidature in Kundara

0
 

കൊല്ലം : കുണ്ടറയില്‍ പി സി വിഷ്ണുനാഥിൻ്റെ സ്ഥാനാർത്ഥിത്തത്തോട് പ്രതികരിച്ച് ബിന്ദു കൃഷ്ണ. പി സി വിഷ്ണുനാഥ് തൻ്റെ  പ്രിയപ്പെട്ട അനുജനെന്നും പി സി വിഷ്ണുനാഥിന്റെ വിജയം സുനിശ്ചിതമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഇല്ലാത്ത പക്ഷം കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്. യു.ഡി.എഫി.ന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് പി സി വിഷ്ണുനാഥ് എന്നും അവർ പറഞ്ഞു.

 ജില്ലയിൽ വിഷ്ണുനാഥിനെ മത്സരിപ്പിക്കുന്നതിന് എതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരുന്നത്. ബിന്ദു കൃഷ്ണയെ പിന്തുണച്ച് കൊല്ലത്തെ കോൺഗ്രസ്സ് നേതാക്കള്‍ പലരും രാജിവച്ചിരുന്നു. ഇതിനു ശേഷമാണ് കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം നേതൃത്വങ്ങളിൽ നിന്ന് പുറത്തുവന്നത്. പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു.

Post a Comment

0Comments
Post a Comment (0)