ഹോ, ഇങ്ങനേയും ഒരു മുതലാളിയോ....!!!
" A man who wants to Live and allow to live "
"ജീവിയ്ക്കുവാൻ ആഗ്രഹിക്കുകയും മറ്റുള്ളവരെ ജീവിക്കുവാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ"
അതേ അതാണ് ഞങ്ങൾ കൊല്ലക്കാരുടെ റഹിം ഇക്കാ എന്ന ഇബ്രാഹിം അബ്ദുൽ റഹിം... ഇപ്പോൾ മറ്റു ദേശക്കാരേയും...
വർഷങ്ങളായി തന്റെ ജീവൻ സുരക്ഷിത കരങ്ങളാൽ സംരക്ഷിച്ച തന്റെ വാഹനത്തിന്റെ സാരഥിയായ മറുനാട്ടുകാരൻ ഷംസുദീന്റെ ജീവന് അദ്ദേഹത്തിന്റെ കരങ്ങളാൽ സംരക്ഷണമൊരുക്കിയപ്പോൾ ഈ പേരും വ്യക്തിയും ദേശാന്തരങ്ങൾ കടന്നു...
പക്ഷേ ഞങ്ങൾ കൊല്ലം കാർക്ക് ഇതൊന്നും ഒരു പുതുമയല്ല... തന്റെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനും വിവാഹം, ചികിത്സാ മുതലായ കാര്യങ്ങൾക്കും അദ്ദേഹം നൽകുന്ന സഹായങ്ങൾ അളവറ്റതാണ്...
ജീവിതത്തോട് പടവെട്ടി നേടിയതിൽ ഒരു പങ്ക് കഷ്ഠതയനുഭവിക്കുന്ന തന്റെ ചുറ്റുപാടുമുള്ളവർക്കും തന്റെ ഉന്നതിയ്ക്കു കാരണമായ തന്റെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും നൽകുകയെന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു...
ജില്ലയിലെ പല വൃദ്ധസദനങ്ങളുടേയും അനാഥാലയങ്ങളുടേയും പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോകുന്നത് ഇദ്ദേഹത്തിന്റെ പലരും അറിയപ്പെടാത്ത കാരണ്യത്തിന്റെ കടാക്ഷം ഒന്നു കൊണ്ട് മാത്രമാണ്...
അതെ, റഹീമിക്ക ഇല്ലായിരുന്നെങ്കിൽ ദുബായിലെ ഏതെങ്കിലും ലേബർ ക്യാമ്പിൽ നിന്ന് കൊവിഡ് ബാധിച്ച് മരിച്ച മനുഷ്യരുടെ കാലിലെ ടാഗിൽ നിന്ന് വായിച്ചെടുക്കേണ്ട പേരായിരുന്നു ഷംസുദ്ദീൻ എന്നുള്ളത്, കൂടെപ്പിറപ്പുകൾക്കോ, മക്കൾക്കോ ആർക്കും കാണാനാകാതെ. പക്ഷെ ഷംസുദ്ദീൻ രക്ഷപ്പെട്ടു കാരണം തൻ്റെ ഡ്രൈവർക്ക് വേണ്ടി ഇബ്രാഹിം അബ്ദുൽ റഹീമെന്ന ഐമാൾ റഹീം നാട്ടുകാരുടെ റഹീമിക്ക ചിലവഴിച്ചത് മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ്.
ചിലതെല്ലാം അനുഭവിച്ചറിയേണ്ട ഒന്നു തന്നെയാണ്.....