ദോഹ : ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വെയ്സ്.
അര്‍മേനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇന്ത്യ, ഇറാന്‍, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, പിലിപ്പൈന്‍സ്, റഷ്യ, ശ്രീലങ്ക, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം, യാത്രക്കാര്‍ക്ക് എത്തിച്ചേരാന്‍ ഉദേശിക്കുന്ന രാജ്യത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെങ്കില്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതുണ്ടെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.