പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ആറ് യുവമോർച്ച പ്രവർത്തകർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.
സർക്കാരിന്റെ നിയമന അഴിമതിയിൽ പ്രതിഷേധിച്ചായിരുന്നു യുവമോർച്ച മാർച്ച്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് എംജി റോഡിലൂടെ സെക്രട്ടേറിയറ്റിലേക്ക് എത്തുകയും, തുടർന്ന് പ്രവർത്തകർ ബാരിക്കേട് ലംഘിക്കാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
നാല് തവണ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പോലീസിനെ കല്ലും വടിയുമുപയോഗിച്ച് ആക്രമിച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.