ഇവരിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണങ്ങൾ തൊടിയൂർ സ്വദേശി അധ്യാപികയുടെ കുഞ്ഞിന്റെ ആയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2നു വെറ്റമുക്ക് ജംക്‌ഷനു സമീപമായിരുന്നു സംഭവം. കരുനാഗപ്പള്ളിയിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ ബാഗ് തുറക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപെട്ട കണ്ടക്ടർ ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ബസിൽ നിന്നും ചാടുകയായിരുന്നു.
ബസിൽ തിക്കും തിരക്കും ഉണ്ടാക്കി ബാഗിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനു ശേഷം വീണ്ടും മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. പൊലീസ് ഇൻസ്പെക്ടർ എച്ച്.അനിൽകുമാർ, എസ്ഐമാരായ വി.എസ്.സുധീഷ്കുമാർ, സി.കെ.ഹരികുമാർ, സിവിൽ പൊലീസ് ഓഫിസർ ബിജു, വനിത പൊലീസ് ഓഫിസർമാരായ റിനു, പ്രഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.