കൊല്ലത്ത് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.

0
കൊല്ലം ( റൂറൽ ) : കൊല്ലം റൂറൽ SP കെ ബി രവി IPS അവറുകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസഫ് DYSP എ. അശോകന്റെ നിർദേശ പ്രകാരം കൊല്ലം റൂറൽ ഡാൻസഫ് ടീം കൊട്ടാരക്കര തൃക്കന്നമംഗലത്ത് നടത്തിയ പരിശോധനയിൽ പൗച്ഛ് അടക്കം 5gm ഓളം മയക്കുമരുന്നുമായി ( എം.ഡി. എം.എ) അയിരൂർ കേടാകുളം ചരുവിള വീട്ടിൽ ബാലു (20), ആയിരൂർ പ്ലാവിള വീട്ടിൽ അനന്തു എന്നിവർ ആണ് പിടിയിലായത്.ഇന്നലെയാണ് സംഭവം നടന്നത്. മെത്തലിൻ ഡയോക്സി മെത്തഫെറ്റാമിൻ (എം.ഡി. എം.എ) എന്ന മാരക മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കൊല്ലം റൂറൽ ജില്ലയിൽ കഴിഞ്ഞ ഡിസംബറിൽ 3 gm എം.ഡി. എം.എ യുമായി കുണ്ടറയിൽ നിന്നും ഡാൻസഫ് ടീം പിടികൂടിയിരുന്നു .1gm എം ഡി എം എ 6000 രൂപ എന്ന നിരക്കിലാണ് ഇവർ വില്പന നടത്തിയിരുന്നത്.1gm എം ഡി എം എ ആവശ്യമുള്ളവർ പൗച്‌ എന്നും, അര ഗ്രാം ആവശ്യമുള്ളവർ പോയിന്റ് എന്നും കോഡ് ഭാഷ ഉപയോഗിച്ചാണ് ഇവരെ ബന്ധപെട്ടിരുന്നത്.

17 വയസിനും 25 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്കും യുവാക്കളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. ഒരു തരി ഉപയോഗിച്ചാൽ തന്നെ തലച്ചോറിന്റെ മൊത്തം പ്രവർത്തനത്തെ താളം തെറ്റിക്കുകയായും, ഇത് ഉപയോഗിക്കുന്നവരെ ഒരു പ്രതേക മാനസിക അവസ്ഥയിൽകൊണ്ട് ചെന്ന് എത്തിക്കുന്ന തരം മാരക മയക്കുമരുന്നു ആണ് എം ഡി എം എ. ഇത് ഉപയോഗിക്കുന്നവർ എന്ത് ക്രൂര കൃത്യവും ചെയുവാൻ മടി കാണിക്കില്ല. 10 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നത്. 

കൊട്ടാരക്കര ISHO അഭിലാഷ് ഡേവിഡ് , WSI ആശ ചന്ദ്രൻ , കൊല്ലം റൂറൽ ഡാൻസഫ് SI V. S വിനീഷ് GSI മാരായ ശിവശങ്കരാപിള്ള, അജയകുമാർ അനിൽകുമാർ, രാധാകൃഷ്ണപിള്ള, ബിജോ, സി. പി. ഓ ഷിബു എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്.

Post a Comment

0Comments
Post a Comment (0)