സംസ്ഥാനത്തിൻ്റെ 140 മണ്ഡലങ്ങളിൽ സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു
ഇരവിപുരം നിയോജകമണ്ഡലത്തിലെ സ്പീക്ക് യംഗ് യൂത്ത് മീറ്റ്പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിയിൽ നടന്നു. ഇരവിപുരം എം.എൽ.എ എം. നൗഷാദ് മുഖ്യാതിഥിയായി. കൗൺസിലർ മെഹറുന്നിസ, യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ അഡ്വ. എസ് ഷബീർ, ആസാദ് അച്ചുമഠം, തുടങ്ങിയവർ പങ്കെടുത്തു. ഭാവി കേരളത്തെക്കുറിച്ച് യുവജനങ്ങളുടെ ആശയങ്ങളും പ്രതീക്ഷകളും സ്പീക്ക് യംഗിൽ പങ്കുവെച്ചു. നിരവധി യുവതി-യുവാക്കൾ ആണ് തങ്ങളുടെ ആശയവുമായി എത്തിയത്. യുവജനക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ്നായുള്ള ചെക്ക് യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ അഡ്വ എസ് ഷബീർ കൈമാറി.