Author : Dr. Mumthas Fariz
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ്, മറ്റൊരർഥത്തിൽ, പശ്ചിമഘട്ടത്തിന്റെയും സമീപപ്രദേശങ്ങളുടെയും സന്തുലിതാവസ്ഥയിലുള്ള വിഖാതമാണ് ഗാഡ്ഗിൽ കമ്മിറ്റിയുടെ രൂപീകരണത്തിനിടയായത് . തെക്ക് കന്യാകുമാരി മുതൽ വടക്ക് താപ്തി തീരംവരെ വ്യാപിച്ചുകിടക്കുന്ന പരിസ്ഥിതി ലോല ആവാസവ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് പശ്ചിമഘട്ടം. ഇതിൽ കേരളം ഉൾപ്പെടെ ഇന്ത്യയിലെ ആറു പ്രധാന സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു.ജൈവകലവറകളാൽ സമ്പുഷ്ടമായ ഈ പ്രദേശം മഴയെ നിയന്ത്രിക്കുന്നതോടൊപ്പം കാറ്റിന്റെ ഗതി നിർണയിക്കുന്നതിലും പങ്ക് വഹിക്കുന്നു.
കൂടാതെ പരിസ്ഥിതി ലോല പ്രദേശമായതിനാൽ ഈ പ്രത്യേക അവസവ്യവസ്ഥയിൽ മാത്രം ജീവിക്കാൻ കഴിയുന്ന നിരവധി സസ്യ ജന്തു ജാലങ്ങളെയും കാണാൻ കഴിയും.കൂടാതെ ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന നിരവധി ചതുപ്പു വനങ്ങളും തണ്ണീർത്തടങ്ങളും നിറഞ്ഞ ആ വാ സവ്യവസ്ഥയാണ്.മനുഷ്യന്റെ അനിയന്ത്രിതമായ കൈകടത്തലുകൾ മൂലം ലോലമായ പരിസ്ഥിതി പ്രദേശങ്ങൾ ഭൂമിയിൽ അന്യം നിൽക്കുകയും അതുവഴി മനുഷ്യന്റെ നിലനിൽപ് തന്നെ തകരാറിലാവുകയും ചെയുന്ന അവസ്ഥ നാമേവരും കണ്ടു കൊണ്ടിരിക്കുകയാണ്....അപ്രതീക്ഷിത വെള്ളപൊക്കം കഠിനമായ വരൾച്ച എന്നിവയൊക്കെ പ്രകൃതിയോടുള്ള മനുഷ്യന്റെ ഇടപെടലിന്റ്റെ അനന്തര ഫലങ്ങൾ ആണ്...ദാഹമകറ്റിയ പുഴകളെ മനുഷ്യൻ കൊന്നൊടുക്കി, അനിയന്ത്രിതമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും കൃത്രിമ വളപ്രയോഗങ്ങളും, ആഡംബര സമുച്ചയങ്ങളുടെ വർധനവും മണ്ണിന്റെയും ശുദ്ധജലത്തിന്റെയും ശുദ്ധവായുവിന്റെയും നാശത്തിനോടൊപ്പം മനുഷ്യന്റെ നാശത്തിനും വഴിയൊരുക്കി...കാൻസർ, ജനിതിക രോഗങ്ങൾ പുതിയ പുതിയ രോഗവാഹികളായ സൂക്ഷ്മജീവികളുടെ താവളങ്ങൾ ആയി മാറി മനുഷ്യ ശരീരം... ഇങ്ങനെ പോയാൽ നമ്മുടെ വരും തലമുറയ്ക്ക് ഈ ഭൂമിയിലെ നാം കണ്ടു വളർന്ന നന്മകൾ എന്നേക്കുമായി നഷ്ടപെടും.......
നമ്മുടെ ചുറ്റുപാടിനെയും പ്രകൃതിയെയും വരും തലമുറയ്ക്കുവേണ്ടി കാത്തു സംരക്ഷിക്കേണ്ട നാം “വേലി വിളവ് തിന്നുന്ന പോലെ “ പ്രകൃതിയെ കീറി മുറിക്കുന്നു.... അതിന്റെ പ്രത്യാഘാതത്തിന്റെ തുടക്കം ആണ് വന്യ ജീവികളും മനുഷ്യരും തമ്മിലുള്ള ഏട്ടുമുട്ടലുകളിൽ നിന്നും വ്യക്തമാകുന്നത്... വന്യ മൃഗങ്ങളുടെ ആവസാവ്യവസ്ഥ കയ്യേറുന്നതോടൊപ്പം അവയെ മൃഗീയമായി ഉപദ്രവിക്കുന്നതും പ്രകൃയോടുള്ള അനാദരവാണ്....
ഇനിയുള്ള തലമുറയ്ക്കു വേണ്ടി അല്പം മണ്ണും ശുദ്ധ വായുവും ജലവും കരുതാൻ നാം ഓരോരുത്തരും പ്രതിജ്ഞ എടുക്കേണ്ടതാണ്.... നമ്മുടെ വീട്ടിൽ നിന്നും തുടങ്ങട്ടെ ആ പ്രതിജ്ഞ.... “പ്രകൃതിയെ നശിപ്പിക്കുന്നതോ ചൂഷണം ചെയ്യുന്നതോ പ്രക്രിതിയുടെ കാവലാൾ ആയ മൃഗങ്ങളെയോ അറിഞ്ഞോ അറിയാതെയോ ഉപദ്രവിക്കുകയോ അതിനു കൂട്ട് നിൽക്കുകയോ ചെയ്യില്ല,പരമാവധി പുനരുപയോഗ വസ്തുക്കൾ ഉപയോഗിക്കുക, ഉപയോഗശേഷം വലിച്ചെറിയുന്ന രീതി ഉപേക്ഷിക്കുക”ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിർത്തികൊണ്ട് പോകാൻ നാമോരോരുത്തർക്കും കഴിയട്ടെ.....പ്രകൃതിയില്ലെങ്കിൽ മനുഷ്യൻ ഇല്ല എന്നുള്ള തിരിച്ചറിവ് ഓരോരുത്തരിലും ഉണ്ടാകട്ടെ....
തുടരും.....
നല്ല എഴുത്തു....... ഒന്നുംകൂടെ സാധാരണ കാരന് ടെച്ചിങ് ആകുന്ന രീതിയിൽ വന്നാൽ കുറച്ചുകൂടെ നല്ലതു എന്നു തോന്നുന്നു
ReplyDeleteതീർച്ചയായും....
Delete