2019 ഫെബ്രുവരിയിലെ പതിനാലാം തീയതി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ഏകദേശം 3.30 യോടെ എഴുപത്തിയെട്ട് ബസ്സുകളിലായി ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു റിസർവ്വ് പോലീസ് സേനയിലെ സൈനികർ.
ലക്ഷ്യസ്ഥാനമായ ശ്രീനഗറിലേക്ക് വൈകിട്ടോടെ സൈനികൾക്ക് എത്തിച്ചേരേണ്ടതുണ്ട്. ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികരായ അവരെല്ലാം പ്രണയ ദിനത്തിൽ പരസ്പരം കഥകൾ പങ്ക് വെച്ചിട്ടുണ്ടാകാം കാരണം ശാന്തമായൊരന്തരീക്ഷമായിരുന്നു അവിടുത്തേത് ഭൂരിഭാഗം സൈനികരും അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചവരും.
യാത്ര തുടരവെ അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറി തൽക്ഷണം സ്പോടനം സംഭവിക്കുകയും സംഭവ സ്ഥലത്ത് 40 ധീര ജവാൻമാർ വീരമൃത്യു വരിക്കുകയും ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയായിരുന്നു മനുഷ്യ ബോംബായി ഭാരതത്തിൻ്റെ ധീര സൈനീകരുടെ ജീവൻ കവർന്നെടുത്തത്. ആ നാല്പത്തിയൊൻപത് പേർക്കും പ്രണയങ്ങളും, പ്രണയ ദിനങ്ങളുമുണ്ടായിരുന്നു അവർ പ്രണയിച്ചത് ഭാരതത്തേയായിരുന്നു.
പിന്നെയും ദിനങ്ങൾ കടന്നു പോയി, ഇന്നും ഒരു പതിനാലാണ് രണ്ട് വർഷങ്ങൾക്കിപ്പുറമുള്ള ഫെബ്രുവരി പതിനാല്.