മുവാറ്റുപ്പുഴയിൽ ജലാശയത്തിൽ രാസവസ്തുക്കൾ കലർത്തി മത്സ്യബന്ധനം നടത്തിയ നാടോടി സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.

0

മുവാറ്റുപ്പുഴ : കർണാടകയിൽനിന്നും മൂവാറ്റുപുഴയിൽ എത്തി അവിടെ തമ്പടിച്ചിരിക്കുന്ന നാടോടി സംഘമാണ് രാസപദാർഥങ്ങൾ അടങ്ങിയ മിശ്രിതം കായലിലും മറ്റും കലർത്തി മീൻ പിടിക്കുന്നത്. ഈ മിശ്രിതം വെള്ളത്തിൽ നിക്ഷേപിക്കും പിന്നീട് മണിക്കൂറുകൾ കാത്തിരുന്ന ശേഷം ചത്ത് പൊങ്ങുന്ന മീനുകളെ കുട്ട വഞ്ചിയിൽ കയറി ശേഖരിക്കും. രാസവസ്തുക്കൾ കലക്കിയാണ് മീൻ പിടിക്കുന്നത് എന്നതുകൊണ്ട് തന്നെ ചെറു മീനുകളും മറ്റു ജലജീവികളും വലിയതോതിൽ നശിക്കുന്നതായി പരിസ്ഥിതി സംഘടനകൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുവാറ്റുപ്പുഴ മുറിക്കൽ പാലത്തിനുസമീപം ഇത്തരത്തിൽ മീൻപിടിക്കുന്ന സംഘത്തെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ ഏല്പ്പിച്ചത്. വലിയ മീനുകളെ മാത്രം ശേഖരിച്ച് ചത്ത് പൊങ്ങിയ ബാക്കിയുള്ളവയെ ഉപേക്ഷിച്ചാണ് സംഘം നടക്കുന്നത്. മറ്റു മത്സ്യ വിപണനം ചെയ്യുന്നവരിൽ നിന്ന് താരതമ്യ വിലയും കുറവാണ് ഇവരുടെ മത്സ്യത്തിന്.

Post a Comment

0Comments
Post a Comment (0)