കൊല്ലത്ത് 16 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ.

0

കൊല്ലം : പതിനാറ് വയസ്സുകാരിയായ പെൺകുട്ടിയെ  പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ചണ്ണപ്പേട്ട സ്വദേശിയായ അനു മോനച്ചൻ പോലീസ് പിടിയിൽ. എറണാകുളത്ത് ജോലി ചെയ്തു വരുുകയായിരുന്നു പ്രതിയായ അനു മോനച്ചൻ. അവിടെ വെച്ച് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും അത് മുതലെടുത്ത് ഇയാൾ പെൺകുട്ടിയെ സ്ഥിരമായി പീഡിപ്പിക്കുകയും ചെയ്തു.

ഇരയായ പെൺകുട്ടി ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിൽ എത്തിയപ്പോൾ ഇയാൾ  സ്വന്തം വീട്ടിൽ കൂട്ടി കൊണ്ടു പോയി അവിടെ വെച്ചും ശാരീരികമായി പീഡിപ്പിച്ചു. തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ബന്ധുക്കൾ  സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചപ്പോഴാണ് പെൺകുട്ടി 7 മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്തു ഏരൂർ പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾക്കായി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0Comments
Post a Comment (0)