• ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ മണിയൻമുക്ക് സ്വദേശി അരുൺ (33) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആയൂർ : ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ മണിയൻമുക്ക് സ്വദേശി അരുൺ (33) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിക്കുകയായിരുന്നു ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരം അർക്കന്നൂർ കഷണ്ടി മുക്കിനു സമീപമുള്ള വീട്ടുപുരയിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു . മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.