ചവറ : നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന് ടയർ മോഷ്ടിക്കുന്നതിനിടെ മൂന്ന് മഹാരാഷ്ട്ര സ്വദേശികൾ പൊലീസ് പിടിയിലായി. വെറ്റമുക്കിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽനിന്ന് ടയറും ഡീസലും മോഷ്ടിക്കുന്നതിനിടെ പൊലീസ് പട്രോളിങ് സംഘത്തിെൻറ കണ്ണിൽപെടുകയായിരുന്നു. മഹരാഷ്ട്ര ഒസ്മനാബാദ് സ്വദേശികളായ സൻജയ് (30), ശ്യാം (32), രമേശ് (24) എന്നിവരാണ് പിടിയിലായത്.
ദേശീയപാതയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽനിന്ന് ടയർ, ബാറ്ററി, ഡീസൽ എന്നിവ മോഷ്ടിക്കുക പതിവാക്കിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വാഹനങ്ങളിൽനിന്ന് സമാനരീതിയിലുള്ള മോഷണങ്ങൾ നടക്കുന്നതായി ഇതിനകം നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുന്നത്തൂർ സ്വദേശി ഹരികുമാറിെൻറ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയിൽനിന്ന് മുൻവശത്തെ രണ്ടു ടയറുകൾ ഇളക്കിമാറ്റി ഡീസൽ മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായത്. 300 ലിറ്റർ ഡീസൽ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച വെളുപ്പിന് ഒന്നരയോടെ വെറ്റമുക്കിന് സമീപം വാഹനം പാർക്ക് ചെയ്ത് ഡ്രൈവർ ഉറങ്ങുകയായിരുന്ന സമയത്താണ് മോഷണം നടന്നത്