കിളിമാനൂരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ വില്പ്പന നടത്തുന്ന സംഘം പിടിയിൽ.

0

കിളിമാനൂർ : മാരുതി വാഹനം കൈവശപ്പെടുത്തിയ ശേഷം തിരിച്ചു നൽകുന്നില്ല എന്ന ഉടമയായ മഞ്ഞപ്പാറ സ്വദേശി സിദ്ധിക്കിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസിൻ്റെ അന്വേഷണത്തിൽ  പ്രതികളായ പത്തനംതിട്ട സ്വദേശി ഷിജു കരീം, ചെങ്കുന്ന് സ്വദേശി ജ്യോതിഷ് കൃഷ്ണൻ,  വാർത്തൂർ മുന്നിനാട് സ്വദേശി ബിജു റഹ്മാൻ തുടങ്ങീയവരെ പിടികൂടുകയായിരുന്നു.

തുടർന്ന് ഇവർ മോഷ്ടിച്ച വാഹനങ്ങൾ വിൽപ്പന നടത്താനായി വ്യാജമായി രേഖകൾ ഉണ്ടാക്കുന്നതായും അൻപതോളം വാഹനങ്ങൾ ഇങ്ങനെ കിളിമാനൂരും പരിസര പ്രദേശത്തും വില്പ്പന നടത്തിയതായും തെളിഞ്ഞു. ഈ സംഘത്തിൽ കൂടുതൽ ആൾക്കാൾ ഉൾപ്പെട്ടതായി സംശയിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.

മോഷ്ടിച്ച വാഹനങ്ങൾ വിൽപ്പന നടത്താനായി വ്യാജമായി നിർമ്മിച്ച ആർസി ബുക്കുകൾ, മുദ്രപത്രങ്ങൾ, ആധാർ കാർഡുകൾ, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങീ ഇത് നിർമ്മിക്കാനായി ഉപയോഗിച്ച ഇലക്ട്രാണിക്ക് ഉപകരങ്ങൾ തുടങ്ങിയവ കണ്ടെടുത്തു.

കിളിമാനൂർ പോലീസ് സി.ഐ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു കുമാർ, അബ്ദുൽഖാദർ, സരിത ഷാജി എ.എസ്.ഐ  ഷാജീം, പ്രദീപ് സി.പി.ഒമാരായ റിയാസ് റജിമോൻ, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Post a Comment

0Comments
Post a Comment (0)