കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസിൽ' ആള്‍മാറാട്ടം നടത്തിയ ഡ്രൈവറെ കൈയോടെ പിടികൂടി വിജിലന്‍സ്.

0

കൊല്ലം : കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരുടെ ആള്‍മാറാട്ടം കൈയോടെ പിടികൂടി വിജിലന്‍സ്. ജില്ലയില്‍ ഞായറാഴ്ച വൈകീട്ട്് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം മംഗലാപുരം മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ബസില്‍ ആള്‍മാറാട്ടം നടത്തിയ ജീവനക്കാരനെ പിടികൂടിയത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തെത്തിയ ബസില്‍ ഒരു ഡ്രൈവറും ഒരു ഡ്രൈവര്‍ കം കണ്ടക്ടറുമാണുണ്ടായിരുന്നത്. ഡ്രൈവര്‍ കം കണ്ടക്ടറായി ഡ്യൂട്ടിയിലുണ്ടാകേണ്ട ജീവനക്കാരനു പകരം മറ്റൊരു ജീവനക്കാരനാണ് ബസിലുണ്ടായിരുന്നത്. ആള്‍മാറാട്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ഒഴിവാക്കി കൊല്ലം ഡിപ്പോയില്‍നിന്ന് മറ്റൊരു ഡ്രൈവറെ നിയോഗിച്ചതിനു ശേഷമാണ് ബസ് മംഗലാപുരത്തേക്ക് യാത്ര തുടര്‍ന്നത്.

➖➖➖➖➖➖➖➖➖➖
➖➖➖➖➖➖➖➖➖➖

Post a Comment

0Comments
Post a Comment (0)