യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നിർദേശ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരംഭിച്ച പട്ടിണി രഹിത തെരുവുകൾ പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് തൃക്കരുവാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതി ചോറുകൾ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് '' സ്നേഹ പാഥേയം " പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിലെ തെരുവുകളിൽ അന്തിയുറങ്ങുന്നവർക്ക് തൃക്കരുവ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഭക്ഷണമെത്തിക്കാനായെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് കരുവാ റഫീക്ക് അഷ്ടമുടി ലൈവിനോട് പറഞ്ഞു.
കൊല്ലം ജില്ലയിലെ നഗര പ്രദേശത്തെ അവശരും ആലംബഹീനരുമായ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആളുകൾക്ക് ഭക്ഷണമെത്തിച്ച് നൽകി മാതൃകയാവുകയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ.
കരുവ റഫീഖ്,വിനു വി നായർ,സിദ്ധീഖ് കുറ്റികാട്ടുവിള ,ഷാൻ,വിജിൽ ദാസ്,ഷംനാദ് എൻ എസ്,കബീർ കളീലിൽ ചിറ തുടങ്ങിയവർ നേതൃത്വം നൽകി.