കൊല്ലം ഭരണിക്കാവിൽ കുടുംബ വഴക്കിനെത്തുടര്‍ന്ന് വിഷം കഴിച്ച യുവതി മരിച്ചു; മക്കള്‍ ആശുപത്രിയില്‍.

0
ഭരണിക്കാവ് : കുടുംബ വഴക്കിനെത്തുടര്‍ന്ന് വിഷംകഴിച്ച യുവതി മരിച്ചു. മക്കളായ അനുജിത് (9)അനുജിത(6) എന്നിവർ ആശുപത്രിയില്‍. ഭരണിക്കാകാവ് പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട്‌കോളനിയില്‍ ശ്രീജിത് ഭവനത്തിൽ അനില്‍കുമാറിന്‍റെ ഭാര്യ ശ്രീജിത(30)യാണ് മരിച്ചത്‌. ഇവരുടെ മക്കളാണ് ഗുരുതരനിലയില്‍ ആശുപത്രിയിൽ കഴിയുന്നത്. ഭര്‍ത്താവിന്‍റ മദ്യപാനവുമായി സ്ഥിരം പ്രശ്ന്നങ്ങൾ ഉണ്ടായിരുന്നു. ഇതിിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി 10 നാണ് വിഷം കഴിച്ചത് എന്ന് കരുതപ്പെടുന്നു.
സമീപത്ത് തന്നെ താമസിക്കുന്ന സഹോദരൻ വന്ന് നോക്കുമ്പോൾ അവശനിലയിലായിരുന്ന ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു.പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ശ്രീജിത ഇന്നലെ വൈകിട്ട് മരണപ്പെട്ടു. കുട്ടികളിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.

Post a Comment

0Comments
Post a Comment (0)