അഞ്ചാലുംമൂട്ടിൽ വൻ ചാരായ വേട്ട; 40 ലിറ്റർ കോട പിടിച്ചെടുത്തു.

0

അഞ്ചാലുംമൂട് :
 എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കരുവാ നടുവിലച്ചേരി കാഞ്ഞിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഉല്ലാസിന്റെ (40 ) വീട്ടിൽ നടത്തിയ പരിശോധനയിൽ നാല് ലിറ്റർ ചാരായം 40 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ കണ്ടുപിടിച്ചു ഉല്ലാസിനെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

 കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദ് , എക്‌സൈസ് ഇൻസ്പെക്ടർ T രാജീവ്, പ്രി: ഓഫീസറൻമാരായ മനോജ്ലാൽ ,ഉണ്ണികൃഷ്ണപിള്ള, നിർമലൻ തമ്പി. ബിനു ലാൽ , സിവിൽ എക്സൈസ് ഓഫീസറൻമാരായ ശ്രീനാഥ്, പ്രസാദ്, അഭിലാഷ്, വിഷ്ണു, നിതിൻ ജൂലിയൻ ക്രൂസ്, വിനേഷ് , അനിൽകുമാർ , അജീഷ് ബാബു . ഡ്രൈവർ നിതിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബീന എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

Post a Comment

0Comments
Post a Comment (0)