നാലു ദിവസത്തോളമായി അഷ്ടമുടിയിലേയും പരിസര പ്രദേശത്തേയും ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് താല്ക്കാലിക പരിഹാരമായി. ഇന്ന് വൈകിട്ടും നാളെ രാവിലെയോടു കൂടിയും എല്ലായിടത്തും വെള്ളമെത്തുമെന്ന് ബന്ധപ്പെട്ട അധികാരികൾ അഷ്ടമുടി ലൈവ് ന്യൂസിനോട് പറഞ്ഞു.
അഷ്ടമുടി വള്ളക്കടവ്, ഹൈസ്കൂൾ, ഇഞ്ചവിള, കരുവ, മണലിക്കട, കാഞ്ഞാവെളി, പ്രാക്കുളം ഭാഗങ്ങളിൽ വെള്ളമെത്തിയ്ക്കുന്ന അഷ്ടമുടി വീരഭദ്രൻ സ്വാമി ക്ഷേത്ര പരിസരത്തുള്ള പമ്പ് ഹൗസിലെ മോട്ടോർ കത്തിപ്പോയതാണ് താല്കാലികമായി വെള്ളം പമ്പിംങ് നിർത്തിവയ്ക്കേണ്ടി വന്നത്. ഇന്നലെ രാത്രിയോടെ കത്തിപ്പോയ മോട്ടോർ മാറ്റി പഴയ ഒരു മോട്ടോർ താല്ക്കാലികമായി സ്ഥാപിച്ചാണ് നിലവിലെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.