കൊല്ലം / തൃക്കരുവ /അഷ്ടമുടി : - ഈ ദുരിത കാലത്തും കഷ്ടതയനുഭവിയ്ക്കുന്നവരുടെ കണ്ണീരൊപ്പാൻ ഒരു കൂട്ടം സൗഹൃദങ്ങൾ ഒത്തുചേർന്നു രൂപീകരിച്ച നമ്മുടെ നാട് വടക്കേക്കര എന്ന ചാരിറ്റബിൾ സൊസൈറ്റി വളരെ ചുരുങ്ങിയ കാലയാളവിൽ മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ കൊണ്ടു തൃക്കരുവ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലേയും ജനങ്ങളുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്...
ലോക് ഡൗൺ കാലത്ത് കിറ്റുകൾ വിതരണം ചെയ്തും ആശുപത്രി ചികിത്സ ആവശ്യമായ. ഘട്ടത്തിൽ കോവിഡു് രോഗികളെ ആശുപത്രിയിൽ എത്തിച്ചും വാർഡുകളിലെ ഹോം കോറണ്ടൈനിലുള്ള രോഗികൾക്ക് അത്യാവശ്യമായ ഓക്സീമീറ്റർ നൽകിയും കോവിഡ് കാലത്ത് മറ്റു മാറാവ്യാധികളാൽ വീടുകളിൽ കഴിയേണ്ടിവന്ന രോഗികൾക്കും ജീവിത ശൈലി രോഗങ്ങളാൽ കഷ്ടതയനുഭവിയ്ക്കുന്ന രോഗികൾക്കും ആവശ്യമായ മരുന്നുകൾ വീടുകളിലെത്തിച്ചു നൽകുവാനും മാറി വന്ന ജീവിത സാഹചര്യത്തിലും പഠനത്തിൽ സമർത്ഥരായ നിർധനരായ കുറച്ചു കുട്ടികളുടെ ഓൺലൈൻ പഠനത്തിന് അത്യന്താവശ്യമായ ഫോൺ വാങ്ങി നൽകുകയും ചെയ്യുവാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞു എന്നത് നിസ്വാർത്ഥ സേവന തല്പരരായ ഒരു പറ്റം സംഘാടക പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തന പാടവം ഒന്നുകൊണ്ട് മാത്രമാണ്. ഇനിയും ഇങ്ങനെയുള്ള ജനസേവ, കാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ഉണ്ടാകും എന്ന് സംഘടനാ ഭാരവാഹികൾ അഷ്ടമുടി ലൈവിനോട് പറഞ്ഞ്.