2020-ൽ വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 180 എക്കർ ഭൂമി ഘട്ടംഘട്ടമായി ഏറ്റെടുക്കാനും ആദ്യഘട്ടമെന്നനിലയിൽ മലിനീകരണമുള്ള 76.2 ഏക്കർ ഭൂമിയുടെ വില നിർണയിച്ചുനൽകുന്നതിന് കളക്ടറെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു. കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പ് തുടർനടപടികൾ സ്വീകരിച്ചുവരുകയാണന്നും എം.എൽ.എ.അറിയിച്ചു.
ചവറ കെ.എം.എം.എൽ. കമ്പനി മൂലം മലിനമാക്കപ്പെട്ട പ്രദേശങ്ങൾ ഏറ്റെടുക്കും; ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ.
June 10, 2021
0
കെ.എം.എം.എൽ. കമ്പനിയുടെ പ്രവർത്തനം കാരണം മലിനമാക്കപ്പെട്ട പ്രദേശങ്ങൾ ഏറ്റെടുക്കുമെന്ന് ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ. പറഞ്ഞു. പ്രദേശം എത്രയുംപെട്ടെന്ന് ഏറ്റെടുക്കണമെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചെന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് വ്യവസായമന്ത്രിക്കുവേണ്ടി മന്ത്രി കെ.രാധാകൃഷ്ണൻ ഉറപ്പുനൽകിയെന്നും അദ്ദേഹം പറഞ്ഞു.