വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ കിളികൊല്ലൂർ സ്റ്റേഷനുസമീപം കൺട്രോൾ റൂം പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ഇവിടെയെത്തിയ വാഹനം പോലീസിനെ വെട്ടിച്ച് ഇടറോഡിലേക്ക് കടക്കുകയായിരുന്നു. പന്തികേടു തോന്നിയ പോലീസ് സംഘം വാനിനെ പിന്തുടർന്ന് അടുത്ത ജങ്ഷനിൽവെച്ച് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. പിന്നീട് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരെത്തി വാഹനത്തിലുണ്ടായിരുന്നത് റേഷൻ സാധനങ്ങളാണെന്ന് സ്ഥിരീകരിച്ചു. 20 ചാക്ക് വെള്ള അരി, അഞ്ചുചാക്ക് ചുവന്ന അരി, രണ്ടുചക്ക് ഗോതമ്പ് എന്നിവയാണ് വാനിലുണ്ടായിരുന്നത്.കിളികൊല്ലൂർ സി.ഐ. കെ.പി.ധനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എസ്.ശ്രീനാഥ്, ജയൻ കെ.സക്കറിയ, മധു, സന്തോഷ്, കൺട്രോൾറൂം എസ്.ഐ. രാജു, സി.പി.ഒ.മാരായ ഷെമീർഖാൻ, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അനധികൃതമായി വാനിൽ കടത്താൻ ശ്രമിച്ച 27 ചാക്ക് റേഷൻ സാധനങ്ങൾ കിളികൊല്ലൂർ പോലീസ് പിടികൂടി
June 11, 2021
0
കിളികൊല്ലൂർ : അനധികൃതമായി വാനിൽ കടത്താൻ ശ്രമിച്ച 27 ചാക്ക് റേഷൻ സാധനങ്ങൾ കിളികൊല്ലൂർ പോലീസ് പിടികൂടി. വാഹനമോടിച്ചിരുന്നയാളെ പിടികൂടി. ചാത്തന്നൂർ വെളിച്ചിക്കാല പാലവിള പുത്തൻവീട്ടിൽ ഹഷീറാണ് (38) പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.