കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രി പ്രവർത്തിക്കുന്ന സമയക്രമം അറിയുമോ? വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പരുണ്ടോ? അറിയില്ല എന്നാവും ഉത്തരം........
വാർത്തകൾ നൽകാൻ ഈ നമ്പറിൽ വിളിക്കുക : +91 8907887883
കടവൂർ സ്വദേശിയും യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമായ പ്രണവ് ഒരു മിണ്ടാപ്രാണിയുമായി അതിൻ്റെ ജീവൻ രക്ഷിക്കാനായി ജില്ലാ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോയി തീർത്തും ഞെട്ടിക്കുന്ന അനുഭവമാണ് അവിടെ നിന്ന് അവർക്ക് ഉണ്ടായത് ഉത്തരവാദിത്വപ്പെട്ട ഒരു ഗവൺമെൻ്റ് സ്ഥാപനം അതാ അടഞ്ഞ് കിടക്കുന്നു. അടുത്ത ഷിഫ്റ്റ് ഒൻപത് മണിക്കാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും പ്രണവ് അഷ്ടമുടി ലൈവിനോട് പറഞ്ഞു. അത്രയും നേരം പിന്നിലെ ഇരുകാലുകൾക്കും ക്ഷതം സംഭവിച്ച ആ മിണ്ടാപ്രാണി എങ്ങനെയാണ് അതിജീവിക്കുക.
ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്റിനറി ആശുപത്രിയിൽ ഈ സമയം ഒരുപാട് ആവശ്യക്കാരാണ് എത്തിയതെന്നും പലർക്കും അവരുടെ വളർത്തു മൃഗത്തിന് വാക്സിൻ എടുക്കുന്നതിനായി നൽകിയ സമയത്താണ് അവർ എത്തിയതെന്നും പ്രണവ് പറയുന്നു. 24 മണിക്കൂർ സേവനം ലഭ്യമാകേണ്ട സ്ഥലമാണ് എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഗുരുതരമായ പിഴവാണെന്നും പ്രണവിൻ്റെ പോസ്റ്റിനെ ഉദ്ധരിച്ച് പലരും സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.