സ്ത്രീയുടെ ഭർത്താവിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇയാൾ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്ന ആളാണ് . മധ്യപ്രദേശിൽ അഞ്ച് പേർക്കാണ് കോവിഡ് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിന് പുറമെ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.
രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധിച്ച് ആദ്യ മരണം
June 24, 2021
0
ഭോപ്പാൽ : കോവിഡ് 19 വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ചികിത്സയിലിരുന്ന സ്ത്രീയാണ് മരിച്ചത്. ജീനോ സ്വീക്ക്വൻസിങ്ങിലൂടെയാണ് ഡെൽറ്റ പ്ലസ് വകഭേദമാണ് എന്ന് കണ്ടെത്തിയതെന്ന് ഉജ്ജ്വയിൻ കോവിഡ് നോഡൽ ഓഫീസർ ഡോ.റൗനാക് പറഞ്ഞു.