കൊല്ലം കൊട്ടാരക്കരയിൽ വനിതാ പോലീസിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

0
കൊട്ടാരക്കര : ലോക് ഡൗൺ പ്രമാണിച്ച് ഭരണിക്കാവ് പിക്കറ്റ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട ശൂരനാട് നോർത്ത് തെക്കേ മുറിയിൽ വിഷ്ണു ഭവനത്തിൽ വിഷ്ണു(31)നെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. മതിയായ യാത്ര രേഖകളില്ലാതെ സഞ്ചരിച്ച പ്രതിയെ ഭരണിക്കാവ് ജംഗ്ഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനെ ആക്രമിക്കുകയാണ് ഉണ്ടായത്. ഇയാൾക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, ലോക് ഡൗൺ ലംഘിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് 6.45 ന് ആയിരുന്നു സംഭവം.

Post a Comment

0Comments
Post a Comment (0)