കൊല്ലം : ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് ആദ്യ വിളിയെത്തുന്നത് വിളിച്ചത് ജില്ലാ ആശുപത്രിയിൽ നിന്നാണ് ചടയമംഗലം സ്വദേശിയായ ലൈലാ ബീവിയുടെ മരണ വാർത്തയാണ് അവർ അവരെ അറിയിച്ചത് നടപടി പ്രകാരം ഈസ്റ്റ് പോലീസ് നേരെ ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി അവിടെ നിന്ന് ബന്ധുക്കളെയും സ്ഥലത്തെ ജനപ്രതിനിധിയെയും വിവരമറിയിക്കുന്നു. ജനപ്രതിനിധിയടങ്ങുന്ന സംഘം നാട്ടിലെ മൃതദേഹ പരിപാലത്തിനുള്ള ഒരുക്കം പൂർത്തിയാക്കിയതിന് ശേഷം മൃതശരീരം ഏറ്റുവാങ്ങാനായി നേരെ ജില്ലാ ആശുപത്രിയിലേക്ക് എത്തുമ്പോൾ രോഗി കൂടുതൽ സുഖം പ്രാപിച്ചതായി അറിയാൻ കഴിഞ്ഞതായി ജനപ്രതിനിധി പറയുന്നു. ചടയമംഗലത്ത് ഒരു വീട് മരണവീടായി, ഒരാളെ ജീവിച്ചിരിയ്ക്കേ ഒരു സംഘം കൊല്ലുകയും ചെയ്തു.
സംഭവ സ്ഥലം സന്ദർശിച്ച കൊല്ലം ഡി.സി.സി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ ഗുരുതരമായ വീഴ്ച്ചയാണ് ജില്ലാ ആശുപത്രിയ്ക്ക് സംഭവിച്ചതെന്ന് ആവർത്തിച്ചു. ചോദ്യം ചെയ്ത പൊതുപ്രവർത്തകരെ കാണാൻ മെഡിക്കൽ ഓഫീസർ തയ്യാറായില്ലായെന്നും ആരോപണമുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഇത്തരത്തിലുള്ള വീഴ്ച്ചകൾ ആദ്യ സംഭവമല്ലായെന്നും മുമ്പ് മൃതദേഹം മാറികൊടുത്ത സംഭവത്തേ പരാമർശിച്ച് അവർ പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രഭാഷണങ്ങളിൽ മാത്രം ഒതുങ്ങി പോയോ എന്ന ചോദ്യവും സംഭവത്തെ അടിസ്ഥാനമാക്കി ബിന്ദുകൃഷ്ണ ഉന്നയിച്ചു.