മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും; യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം: യു.ഡി.എഫിൽ നിന്ന് മുന്നണി മാറ്റത്തിനൊരുങ്ങി ആര്‍എസ്‍പി.

0
തിരുവനന്തപുരം : മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്ന് ആര്‍എസ്‍പി. തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ല. എന്നാല്‍ മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോ​ഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് പറഞ്ഞു. ഓ​ഗസ്റ്റ് ഒന്‍പതിന് പാര്‍ട്ടി നേതൃയോ​ഗം ചേരും.

വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍എസ്‍പി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്നാണ് ആര്‍എസ്‍പിയുടെ വിലയിരുത്തല്‍. കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍​ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രമേചന്ദ്രന്‍ പറഞ്ഞു. ബിജെപിയുമായും മതമൗലികവാദികളുമായും സിപിഎം സഖ്യമുണ്ടാക്കിയെന്നും പ്രമേചന്ദ്രന്‍ വിമര്‍ശിച്ചു. 

അതേസമയം പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നെന്ന് ഷിബു ബേബി ജോണ്‍ ആവര്‍ത്തിച്ചു. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയതാണ്. കോൺഗ്രസിൽ ഇപ്പോൾ വന്ന മാറ്റം ചെറുതായി കാണുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Post a Comment

0Comments
Post a Comment (0)