പക്ഷിപ്പനി മനുഷ്യരിലേക്കും ; ആദ്യ കേസ് ചൈനയില്‍ സ്ഥിരീകരിച്ചു

0


ബെയ്ജിങ് : ചൈനയില്‍ പക്ഷിപ്പനിയുടെ ‘H10N3’ വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് .ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ് സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനില്‍ കണ്ടെത്തിയത്.

പക്ഷിപ്പനി പടര്‍ത്തുന്ന ‘ഏവിയന്‍ ഇന്‍ഫ്ലുവന്‍സ് ‘വൈറസിന്‍റെ നിരവധി വകഭേദങ്ങള്‍ ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ H5N8 അടക്കമുള്ള വകഭേദങ്ങള്‍ മനുഷ്യനില്‍ പടരുന്ന കേസുകള്‍ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. H10N3 വകഭേദം ഇതാദ്യമായാണ് മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.

സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് വൈറസ് സ്ഥിരീകരിച്ചത്. അതെ സമയം ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിഫാമുകളില്‍ നിന്നാണ് രോഗം പകരുന്നതെന്നും പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യത വിരളമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു .

പക്ഷിപ്പനിയില്‍ H5N8 വകഭേദമാണ് പക്ഷികളെ സാരമായി ബാധിക്കുന്നത്. അതെ സമയം കഴിഞ്ഞ ഏപ്രിലില്‍ വടക്കു-കിഴക്കന്‍ ചൈനയിലെ ഷെന്യാങ് നഗരത്തില്‍ പക്ഷിപ്പനിയുടെ H5N8 വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2020 ല്‍ കുട്ടനാട്ടിലും ആലപ്പുഴയിലും ആയിരക്കണക്കിന് താറാവുകളുടെയും കോഴികളുടെയും നാശത്തിന് കാരണമായത് H5N8 ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ്.

Post a Comment

0Comments
Post a Comment (0)